Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coconut

Kozhikode

നാ​ളി​കേ​ര പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​ം: മന്ത്രി ടി. സിദ്ദിഖ്

കോ​ഴി​ക്കോ​ട്:​കേ​ര​ള​ത്തി​ല്‍ നാ​ളി​കേ​ര ഉ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നാ​ളി​കേ​ര പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ടി.​സി​ദ്ദിഖ്.
വേ​ങ്ങേ​രി ത​ട​മ്പാ​ട്ടു​താ​ഴ​ത്തെ കാ​ര്‍​ഷി​ക വി​പ​ണ​ന കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​സ്തൃ​തി​യി​ല്‍ നാ​ളി​കേ​രം കൃ​ഷി ചെ​യ്യു​ന്ന സം​സ്ഥാ​ന​മാ​യി​ട്ടും ഏ​റ്റ​വും കു​റ​വ് ഉ​ല്‍​പാ​ദ​നം ഇ​വി​ടെ​യാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കാ​ന്‍ മി​ക​ച്ച ഉ​ല്‍​പാ​ദ​ന​ക്ഷ​മ​ത​യു​ള്ള തെ​ങ്ങി​ന്‍​തൈ​ക​ള്‍ കൈ​മാ​റും. നാ​ളി​കേ​ര പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍​ഷ​ക ദി​ന​ത്തി​ല്‍ പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ 2000 പ​ച്ച​ക്ക​റി ച​ന്ത​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് വി​ല​വ​ര്‍​ധ​ന ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വേ​ങ്ങേ​രി മാ​ര്‍​ക്ക​റ്റി​ല്‍ സ്ഥി​രം ജൈ​വ പ​ച്ച​ക്ക​റി ച​ന്ത ആ​രം​ഭി​ക്കും. നാ​ളി​കേ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ട​മാ​ക്കി ഇ​തി​നെ മാ​റ്റും. മാ​ര്‍​ക്ക​റ്റി​ലെ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന സം​വി​ധാ​നം വി​പു​ല​മാ​ക്കും. കൃ​ഷി​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ മാ​ര്‍​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല.

ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ഭൂ​മി കൃ​ഷി ഉ​പ​യു​ക്ത​മാ​ക്കും. വേ​ങ്ങേ​രി മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ ഉ​ട​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ഡ്വ. കെ ​ജ​യ​ന്ത് എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.

Latest News

Corehub Up